Our Office
Nedumkandam
Call Us
+91 95623 69001
Seed Bank
ഹരിത കേന്ദ്രം വിത്ത് ബാങ്ക് അടുക്കളത്തോട്ടത്തിൽ നിന്നും അടുക്കളയ്ക്ക് ആവശ്യമായ പച്ചക്കറികൾ എന്ന ലക്ഷ്യത്തിനുവേണ്ടി ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹരിത കേന്ദ്രം.
കാലാവസ്ഥയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കേണ്ടുന്ന പച്ചക്കറി...... എല്ലാകാലത്തും കൃഷി ചെയ്യാവുന്ന വിളകളാണ് ചീര, പടവലം കുമ്പളം, വെള്ളരി, മത്തൻ എന്നിവ . ജനുവരി ഡിസംബർ മാസങ്ങളിൽ ഈ വിളകൾ കൃഷി ചെയ്യുന്നതിന് നല്ലതാണ്. ചീരാ, പയർ,പടവലം, വെണ്ട,വഴുതന,, കുമ്പളം, വെള്ളരി, മത്തൻ,ക്യാബേജ്, ക്വാളിഫയർ എന്നിവ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ചെയ്യാവുന്നതാണ്. ചീര, പയർ,വെണ്ട,മുളക്, പാവൽ,പടവലം, കുമ്പളം,വെള്ളരി, മത്തൻ എന്നിവ ഏപ്രിൽ - ജൂൺ വരെയുള്ള മാസങ്ങളിൽ ചെയ്യാവുന്നതാണ്. ചിര, പയർ, മുളക്, തക്കാളി,പാവൽ, വഴുതന,പടവലം, കുമ്പളം,വെള്ളരി, മത്തൻ,ക്യാരറ്റ്, കാബേജ്,കോളിഫ്ലവർ എന്നിവ -ജൂലൈ -സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്നതാണ്. ചിര, പയർ,വെണ്ട,മുളക്, തക്കാളി,പാവൽ, പടവലം,കുമ്പളം, വെള്ളരി,മത്തൻ, എന്നിവ ഒക്ടോബർ -ഡിസംബർ വരെയുള്ള മാസങ്ങളിൽ കൃഷി ചെയ്യാവുന്നതാണ്.ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ഏത് വിത്തും മുളകും. ... വിത്തുപാകുന്നതിനു മുൻപായി അഞ്ച് മിനിറ്റ് വെയിൽ കൊള്ളിച്ച ശേഷം സ്യൂഡോമോണസ് ലായനിയിൽ മുക്കിയെടുക്കുന്നത് നല്ലതാണ് കമ്പനി വിത്തുകളും ട്രീറ്റ് ചെയ്ത വിത്തുകളും വെള്ളത്തിൽ ഇടാൻ പാടില്ല. ഉണക്ക വിത്തിന്റെ വലുപ്പത്തിൽ നിന്നും അറിയാം. വെണ്ട, പയർ മുതലായവ കുതിർത്ത ശേഷം നനഞ്ഞ കോട്ടൺ തുണിയിൽ പൊതിഞ്ഞു വെച്ചാൽ ഒരു ദിവസത്തിനുള്ളിൽ മുളപൊട്ടുന്നത് കാണാം. ആദ്യം മുളപൊട്ടുന്നത് നടുക . ഓരോ വിത്തിനും മുളക്കാൻ ആവശ്യമായ ഊർജ്ജം കൊഴുപ്പിന്റെ രൂപത്തിൽ വിത്തിൽ തന്നെയുണ്ട്. 50% മണ്ണിര കമ്പോസ്റ്റും 50 ശതമാനം ചകിരിച്ചോർ കമ്പോസ്റ്റും ആയാൽ ഏറ്റവും നല്ലത് 50 %ചകിരിച്ചോർ കമ്പോസ്റ്റും 50 ശതമാനം ചാണകപ്പൊടിയും ആകാം ചകിരിച്ചോര്‍ കമ്പോസ്റ്റ് മാത്രമായാലും കുഴപ്പമില്ല പക്ഷേ ചാണകതെളിതളിച്ച് ചകിരിച്ചോർ നനയ്ക്കണം. ഒരിക്കൽ ഗ്രോ ബാഗിൽ ഉപയോഗിച്ച് പോട്ടിംഗ് മിശ്രിതം വിത്ത് പകൻ നല്ലതാണ്. ഒരല്പം tricodarma, സുടോമോണാസ് ഒപ്പം ചേർക്കാവുന്നതാണ്. വിത്തിന്റെ വലുപ്പത്തിന് അനുപാതികമായി താഴ്ത്തി നടുക കൂർത്ത വശം മുകളിലായി വേണം പാകൻ. വിത്തുപാകുന്ന മീഡിയത്തിൽ ഈർപ്പ അതികം മാകാൻ പാടില്ല കയ്യിലെടുത്ത് ഞെക്കിയാൽ വെള്ളം വരാൻ പാടില്ല.. വിത്തും മുളക്കുന്നത് വരെ ഈ നില നിലനിർത്തണം. വിത്ത മുളച്ചു കഴിഞ്ഞ ട്രേ വെയിലത്ത് വയ്ക്കുക മുളച്ചു കഴിഞ്ഞാൽ 50 ശതമാനം വായിൽ കിട്ടണം വെയിലത്ത് വയ്ക്കുമ്പോൾ ഉമി,പൊടിച്ച കരിയിലയോ കൊണ്ട് പുതയുടെ ഇടുന്നത് നല്ലതാണ്. നന അധികമാകരുത്. കൃത്യസമയത്ത് തൈകൾ എടുത്ത് നടണം.നനയ്ക്കാതെ വേണം പൊക്കിയെടുക്കാൻ. മാറ്റി നടുമ്പോൾ വേരിനും ചുറ്റുമുള്ള മീഡിയത്തിനും ഷാതം സംഭവിക്കാൻ പാടില്ല. രണ്ടുദിവസം ഗ്രോ ബാഗ് തണലത്ത് വയ്ക്കുന്നത് നല്ലതാണ്. നടീൽ വസ്തുക്കളായ വെണ്ട,കൈപ്പക്ക, പടവലം,ചുരക്ക,മത്തൻ, കുമ്പളം, മുരിങ്ങ, തണ്ണിമത്തൻ, ബീച്ചിൽ, എന്നിവ വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ ഇട്ട് കുതിർക്കുന്നത് നല്ലതാണ് പയറ്, വെള്ളരി, കുക്കുമ്പർ എന്നീ വിത്തുകൾ കുതിർ ക്കേണ്ടതില്ല. ചീര, വഴുതന, തക്കാളി,മുളക് വിത്തുകൾ,ക്യാബേജ്, കോളിഫ്ലവർ,ചെടി വിത്തുകൾ കുതിരക്കേണ്ടതില്ല. പാകി മുളപ്പിച്ച് തൈകൾ ആയ ശേഷം മാറ്റി നടേണ്ടതാണ്.

To be a leading platform in Kerala that fosters the growth of sustainable and innovative agriculture, empowering farmers with the knowledge and tools they need to create prosperous, eco-friendly farming systems. We envision a future where Kerala’s agricultural practices not only thrive but also serve as a model for the rest of India, blending tradition with modern innovation to ensure food security, environmental preservation, and community well-being for generations to come.

Our mission at Haritha Kendram is to empower and uplift the agricultural community of Kerala through education, collaboration, and sustainable farming practices

SEED BANK

ഹരിത കേന്ദ്രം വിത്ത് ബാങ്ക്

© Your Site Name. All Rights Reserved.

Designed by D'Crews Company